മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനര ദൂതമുഖ്യം ശ്രീരാമദൂതം ശിരസാ നമാമി
വാതാത്മജം വാനര ദൂതമുഖ്യം ശ്രീരാമദൂതം ശിരസാ നമാമി
ഭാരതത്തിൽ ഗണപതി
കഴിഞ്ഞാൽ ആരാധ്യൻ ആരെന്ന ചോദ്യത്തിന് നിസംശയം ഉത്തരം നൽകാം ആഞ്ജനേയൻ എന്ന്.
ഉത്തരേന്ത്യയിൽ നഗരം ആകട്ടെ ഗ്രാമം ആകട്ടെ എവിടെ ചെന്നാലും ആഞ്ജനേയന്റെ ഒരു വിഗ്രഹം
എങ്കിലുമില്ലാത്ത സ്ഥലങ്ങൾ ഉണ്ടാകില്ല. ആപൽബാന്ധവനായ ഹനുമാന്റെ ചിത്രങ്ങൾ
ഭാരതത്തിലെ സൈനിക ബാരക്കുകളിൽ കാണാം. ഗണപതി പോലെ തന്നെ കേരളത്തിൽ ഒട്ടെല്ലാ
ക്ഷേത്രങ്ങളിലും ഉപ ദേവനായി ഹനുമൽ സാന്നിധ്യമുണ്ട്. തിരുവിതാംകൂർ സൈനികാസ്ഥാനം ആയിരുന്ന
തിരുവനന്തപുരം പാളയത്തും ആഞ്ജനേയ ക്ഷേത്രം ഉണ്ട്. പിന്നീട് മിലട്ടറി ക്യാമ്പ്
പാങ്ങോട്ടേയ്ക്ക് മാറ്റിയപ്പോൾ പ്രതിഷ്ഠയും അങ്ങോട്ടു കൊണ്ടു പോയി. പക്ഷെ
ആഞ്ജനേയന് പാളയം തന്നെ മതിയെന്ന അർത്ഥത്തിൽ പാങ്ങോട്ടു പ്രതിഷ്ഠിച്ചപ്പോൾ പല
അനിഷ്ടങ്ങളുമുണ്ടായി. അതിന്റെ പേരിൽ പാളയത്ത് പഴയ സ്ഥാനത്ത് പുനപ്രതിഷ്ഠ നടത്തി.
ഇപ്പോൾ തിരുവിതാംകൂർ
ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ഉപദേവകൾ
ഗണപതി, യോഗീശ്വരൻ, ശിവൻ, നാഗരാജാവ്. പ്രധാന വഴിപാടുകൾ വടമാല, വെറ്റിലമാല, നാരങ്ങാ
വിളക്ക്. ശ്രീകോവിലിന് പിന്നിൽ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി രണ്ട്
പീഠങ്ങൾ നാരങ്ങാ വിളക്കിനായി കെട്ടിയിട്ടുണ്ട്, ഭക്തർ തന്നെ നാരാങ്ങാ ദീപം
കൊളുത്തുന്നു. നാരങ്ങാ രണ്ടായി മുറിച്ച് നീര് പിഴിഞ്ഞ് തൊട്ടടുത്തുള്ള ടാങ്കിൽ
ഒഴിക്കുന്നു, തോട് മടക്കി തിരിയിട്ട് എണ്ണ ഒഴിച്ചു കത്തിക്കുന്നു. വിശിഷ്ടമായ ഈ
വഴിപാട് സര്‍വൈശ്വര്യ ലബ്ധിയ്ക്കായാണ് നടത്തുന്നത്.
ക്ഷേത്രത്തിന് മുന്നിലെ ആൽമരം മുറിക്കാൻ ശ്രമിച്ചപ്പോൾ ഒരു വലിയ വാനരൻ ക്രുദ്ധമായ മുഖ ഭാവത്തോടെ ആലിന് മുകളിൽ കണ്ടുവെന്നും, അത് കണ്ട് മുറിയ്ക്കാൻ വന്നയാൾ പേടിച്ച് സ്ഥലം വിട്ടുവെന്നും ഒരു കഥ കേൾക്കുന്നുണ്ട്. ഒരു ചെമ്പകമരവും ക്ഷേത്രത്തിന് മുന്നിലുണ്ട്, അതിന്റെ ചുവട്ടിലെ പൊത്തിൽ ഭക്തർ ദീപം തെളിക്കുന്നു. വര്‍ഷങ്ങളായി കര്‍പ്പൂരം മുതലായ പൂജാദ്രവ്യങ്ങൾ തുടർച്ചയായി കത്തി കൊണ്ടിരുന്നിട്ടും ചെമ്പകം ഉണങ്ങാതെ നിൽക്കുന്നു. ഉഷപൂജ കഴിഞ്ഞ് പതിനൊന്ന് മണിക്കേ നട അടയ്ക്കൂ എന്നതു കൊണ്ട് ദൂരെ നിന്ന് നഗരത്തിൽ എത്തുന്നവർക്കും ദര്‍ശന സൗകര്യം ലഭിക്കുന്നു, വ്യാഴാഴ്ചയാണ് പ്രധാനം. മേടത്തിലെ വിഷുവിന് ഉത്സവം, വിഷു പൊങ്കൽ വിപുലമായ ചടങ്ങുകളോടെ നടക്കും.