ഹരി ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു:
വക്രതുണ്ട മഹാകായ സുര്യ കോടി സമ പ്രഭാ
നിർവിഘ്നം കുരുമേ ദേവാ സർവകാര്യേഷു സർവദാ:
സര്‍വ്വരാലുമാരാധിക്കപ്പെടുന്ന
ദേവനാണ് തുമ്പിമുഖനായ ഗണപതിയെന്ന
വിഘ്നേശ്വരൻ. ഏതു സംരംഭത്തിനും തുടക്കം കുറിക്കുമ്പോള്‍ ഗണപതി
ഭഗവാനെ ആരാധിക്കുന്നത് അനാദികാലം മുതലുള്ള വിശ്വാസമാണ്. കാര്യ
നിര്‍വ്വഹണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ഗണപതി പൂജ അനിവാര്യം. ഈ സങ്കല്പത്തിന്റെ
സാക്ഷാല്‍ക്കാരത്തിനായി ഗണപതിക്ക് നാളികേരം ഉടയ്ക്കുക്കുന്ന
വഴിപാടുമുണ്ട്. വിഘ്നങ്ങൾ ഒഴിക്കുന്ന ഗണപതിയ്ക്ക് തേങ്ങ ഉടച്ചിട്ടേ കേരളീയർ
പൊതുവെ ശുഭ കാര്യങ്ങൾ തുടങ്ങുകയൊള്ളൂ. കരണ കാരണനായ ഗണപതിയെ പ്രസാദിപ്പിക്കാൻ സ്ഥൂല
പ്രതിരൂപമായ ചിരട്ടയെയും സൂക്ഷ്‌മ പ്രതിരൂപമായ കാമ്പിനെയും ഭേദിച്ച് ഉള്ളിലുള്ള വെള്ളമാകുന്ന
കാരണത്തെ മോചിപ്പിക്കുന്നതാണ് തേങ്ങ ഉടയ്ക്കൽ.
വിഷ്ണുവിനെ ആരാധിക്കുന്ന
വൈഷ്ണവ മതത്തിനും, ശിവനെ ആരാധിക്കുന്ന ശൈവ മതത്തിനുമൊപ്പം ഭാരതത്തിൽ നിലനിന്നിരുന്ന
മറ്റ് രണ്ട് മതങ്ങൾ ദേവിയെ ആരാധിക്കുന്ന ശാക്തേയ മതവും ഗണപതിയെ ആരാധിക്കുന്ന ഗാണപത്യ
മതവുമായിരുന്നു. വൈഷ്ണവ മതത്തിന്റെ പ്രചുര പ്രചാരത്തിൽ പിടിച്ചു നില്ക്കാനാകാതെ വന്നപ്പോൾ
തമ്മിൽ ഐക്യ രൂപമുണ്ടായിരുന്ന ശൈവ മതവും ശാക്തേയ മതവും ഗാണപത്യ മതവും ഒന്നായി. ശിവശക്തി
ചൈതന്യങ്ങൾ ചേർന്ന് ഗണപതി എന്നായി. വൈഷ്ണവർ പ്രണവത്തിൽ നിന്ന് വിഷ്ണു ഉണ്ടായി എന്ന്
കരുതിയപ്പോൾ പുനർ രൂപികരിക്കപ്പെട്ട ശൈവർ പ്രണവത്തിൽ നിന്ന് ഗണപതിയുണ്ടായിയെന്ന് വിശ്വസിച്ചു
പോന്നു. അദ്വൈത കാലഘട്ടത്തിൽ വൈഷ്ണവ ശൈവ മതങ്ങൾ സംയോജിച്ച് ഇന്നത്തെ നിലയിലുള്ള ഹൈന്ദവ
ധർമ്മം നിലവിൽ വന്നപ്പോഴും സിദ്ധി ബുദ്ധി സമന്യയനായ ഗണപതി തന്നെ പ്രഥമ പൂജിതനായി നിലകൊണ്ടു.
ലോകത്താകമാനം ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളത് ഗണപതിയ്ക്കാണ്. കേരളത്തിൽ ഉപദേവനായും പ്രധാന ദേവനായും ഒട്ടെല്ലാ ക്ഷേത്രങ്ങളിലും ഗണപതി സാന്നിധ്യമുണ്ട്. കേരളത്തിൽ ഗണപതി പ്രധാന ദേവനായുള്ള അമ്പലങ്ങളിൽ പ്രസിദ്ധ ഒന്നാണ് പഴവങ്ങാടി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ക്ഷേത്രത്തിന് നേരേ എതിർ വശത്ത് വെട്ടി മുറിച്ച കോട്ട. പത്മഭസ്വാമി ക്ഷേത്രവും നഗരത്തിൽ കോട്ടകളും നിര്‍മ്മിച്ചു കഴിഞ്ഞ് പഴവങ്ങാടി ക്ഷേത്ര നിര്‍മ്മിതിക്കായി കല്ല് കൊണ്ടു വരാന്‍ പടിഞ്ഞാറു ഭാഗത്ത് കോട്ട വെട്ടി മുറിച്ചു, അങ്ങനെയാണിത് വെട്ടി മുറിച്ച കോട്ടയായത് എന്ന് പഴമൊഴി. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നത് കിള്ളിയാറ്റിലെ കല്ലൻ പാറയിൽ നിന്നായിരുന്നു. അനന്തപുരി രാജ വീഥിയ്ക്ക് അരുകിൽ കറുത്ത പെയിന്റിൽ കുളിച്ചു നില്ക്കുന്ന ക്ഷേത്ര മന്ദിരം. ചുവരുകളിൽ ചാരുതയാര്‍ന്ന ശില്പങ്ങൾ, മദ്ധ്യത്തിലും ചുറ്റും വര്‍ണ്ണ പ്രഭാ പൂരം പൊടിച്ചു നിൽക്കുന്ന ഗണപതി വിഗ്രഹങ്ങൾ.
ആദ്യ കാലങ്ങളിൽ വേണാടിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് വച്ച് രൂപം കൊണ്ട കര സേനയിലെ ഒരംഗത്തിന് പുഴയിൽ നിന്നും ഒരു ഗണപതി വിഗ്രഹം കിട്ടി. സേനാംഗങ്ങൾ ആ വിഗ്രഹം ആരാധിച്ചു പോന്നു, താമസ വിന ഗണപതി അവരുടെ പരദേവതയായി മാറി. വേണാട് വികസിച്ച് തിരുവിതാങ്കൂർ രാജ്യമായപ്പോൾ തലസ്ഥാനം തിരുവനന്തപുരം ആയി. കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ സൈനികർ ആ വിഗ്രഹം കൊണ്ടു വന്ന് പഴവങ്ങാടിയിൽ പ്രതിഷ്‌ഠിച്ചു എന്നാണ് ഐതിഹ്യം. ശ്രീകോവിലിൽ കിഴക്കോട്ട് ദര്‍ശനമായി വലതു കാൽ മടക്കി വച്ചിരിക്കുന്ന രൂപത്തിൽ ഗണപതി വിഗ്രഹം. ദുർഗ, നാഗം, ശാസ്താവ്, രക്ഷസ്സ് എന്നീ ഉപദേവന്മാരുമുണ്ട്. പഴവങ്ങാടി ഗണപതിക്ക് നാളികേരം പ്രധാന വഴിപാട്, പതിനായിരക്കണക്കിന് നാളികേരമാണ് ദിവസേന ഇവിടെ ഉടയുന്നത്. മോദകവും ഉണ്ണിയപ്പവും വടമാലയും മറ്റു വഴിപാടുകളാണ്. ശിവരാത്രിക്കും, മകരവിളക്കിനും, തിരുവോണത്തിനും തിരുവാതിരയ്ക്കും, കന്നിമാസത്തിലെ ആയില്യത്തിനും കാര്‍ത്തികയ്ക്കും പുഷ്പാഭിഷേകവും മഹാഗണപതിഹോമവും പഞ്ചാമൃതാഭിഷേകവും നടത്തും. മേടമാസത്തിൽ ത്രിവേദ ലക്ഷാര്‍ച്ചനയും സഹസ്ര കലശാഭിഷേകവും എല്ലാ വര്‍ഷവുമുണ്ട്. വിനായക ചതുര്‍ത്ഥിയാണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ വിശേഷദിവസങ്ങളിൽ മൂന്ന് ആനപ്പുറത്ത് എഴുന്നെള്ളത്തുണ്ടാകും. അമ്പലത്തിൽ തുടങ്ങി കിഴക്കേ കോട്ട വഴി പടിഞ്ഞാറേ തെരുവിലൂടെ വടക്കേ തെരുവു വഴി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനെ പ്രദിക്ഷണം ചെയ്‌ത് പഴവങ്ങാടി ക്ഷേത്രത്തിൽ എത്തിച്ചേരും, ഒടുവിൽ കരിമരുന്നുപ്രയോഗവും ഉണ്ടാകും. പണ്ട് വളരെ കെങ്കേമമായി വിനായക ചതുര്‍ത്ഥി ആഘോഷിച്ചിരുന്നതായും തമ്പാനൂർ വരെ കുലവാഴയും, കുരുത്തോലയും പൂക്കുലയും കെട്ടി അലങ്കരിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു. ഇന്ത്യൻ യൂണിയനിൽ തിരുവിതാങ്കൂർ രാജ്യം ലയിച്ചപ്പോൾ മുതൽ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.

No comments:
Post a Comment